മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പരാതികൾ കേൾക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് നടന്നു. ഒമാനിലുള്ള നിരവധി ഇന്ത്യൻ പ്രവാസികൾ പരാതികളുമായെത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പരാതികൾ നേരിട്ടുകേട്ടു. ഉന്നത എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പരിപാടിയിൽ നിരവധി പ്രവാസികൾ എംബസിയുടെ സഹായം ആവശ്യമായ വിഷയങ്ങള്‍ ഉണർത്തി. എല്ലാ പരാതികളും പരിഗണിക്കുമെന്നും സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. സാമൂഹികപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലി കോണ്‍ഫറന്‍സ് വഴി പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.