Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് ഇന്ന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് എംബസി ഹാളിൽ ആരംഭിക്കുന്ന ഓപൺഹൗസ് വൈകീട്ട് നാലു വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും.
ഓപൺഹൗസിൽ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂട്ടി അനുമതി നേടാതെയും ഓപൺ ഹൗസിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.