Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 30ന്
മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പരാതികളും മറ്റ് സഹായങ്ങളും അവതരിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ എംബസിയുടെ ഓപൺ ഹൗസ് സെപ്റ്റംബർ 30ന് നടക്കും. ഉച്ചക്ക് 2.30 മുതൽ നാലുവരെ എംബസി അങ്കണത്തിലായിരിക്കും ഓപൺ ഹൗസ്. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പങ്കെടുക്കും.
മുന്‍കൂട്ടി അനുമതി നേടാതെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപണ്‍ ഹൗസ് സമയത്ത് വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.