സലാലയിൽ നടന്ന മസ്കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ്
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സലാലയിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് നടന്ന ക്യാമ്പിലേക്ക് നൂറുകണക്കിന് ആളുകളാണെത്തിയത്. കോൺസുലാർ, കമ്യൂണിറ്റി വെൽഫെയർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.
മുൻകൂർ അനുമതിയില്ലാതെ ക്യാമ്പിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നതിനാൽ സലാലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താനായി. അംബാസഡറുടെ നേതൃത്വത്തിൽ ഓപൺ ഹൗസും സംഘടിപ്പിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ആളുകൾ പരാതിയും മറ്റും ബോധിപ്പിക്കാനെത്തി.
അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ പരിഹാരങ്ങൾ നിർദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനായി കൈമാറുകയും ചെയ്തു. എല്ലാ പരാതികളും പരിഗണിക്കുമെന്നും സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. ഓപണ്‍ഹൗസില്‍ ദോഫാറിലെ പ്രവാസി സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തി.ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.