ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതിനിധിസംഘം മാരിടൈം സെക്യൂരിറ്റി സെന്റർ സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) പ്രതിനിധിസംഘം മാരിടൈം സെക്യൂരിറ്റി സെൻറർ (എം.എസ്.സി) സന്ദർശിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എസ്. പരമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെന്ററിലെത്തിയത്. കേന്ദ്രത്തിലെത്തിയ അവരെ എം.എസ്.സിയുടെ ആക്ടിങ് ഹെഡ് സ്വാഗതം ചെയ്തു.
ഒമാനി സമുദ്ര പരിസ്ഥിതിയുടെ സുരക്ഷയിൽ കേന്ദ്രം നിർവഹിക്കുന്ന തന്ത്രപരമായ റോളുകളെക്കുറിച്ചും ചുമതലകളെക്കുറിച്ചും പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് അധികൃതർ വിവരിച്ചു നൽകി. കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സന്ദർശിക്കുകയും ദേശീയ ചുമതലകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.