മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുടെ ഇന്ത്യൻ സന്ദർശനം അവസാനിച്ചു. രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, വിേദശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി യൂസുഫ് ബിൻ അലവി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ സന്ദേശം അലവി, നരേന്ദ്ര മോദിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. സാമ്പത്തികം, വ്യാപാരം, നിക്ഷേപ സഹകരണം എന്നീ മേഖലകളിലാണ് ചർച്ചകൾ നടന്നത്. പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയിൽ വന്നു. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായും യൂസുഫ് ബിൻ അലവി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ പരസ്പര ബന്ധം ഇരു നേതാക്കളും വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ സാധ്യതകൾ വിലയിരുത്തുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും യൂസുഫ് ബിൻ അലവി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽകുന്ന സൗഹൃദവും സഹകരണവും ഇരുവരും വിലയിരുത്തി. സമാധാനം നിലനിർത്താനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും ഉൗന്നിപ്പറഞ്ഞു. നീതി, സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ലോകത്ത് നിലനിൽക്കുന്നതിനായി സംഭാഷണങ്ങൾ നടത്തേണ്ടതിെൻറ പ്രധാന്യവും ഇരു നേതാക്കളും ഉൗന്നിപ്പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മിൽ മികച്ച സൗഹൃദബന്ധമാണ് നിലനിൽക്കുന്നത്. സൈനിക മേഖലയടക്കം നിരവധി മേഖലകളിൽ ഇന്ത്യയും ഒമാനും സഹകരിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇൗ സൗഹൃദബന്ധം അടുത്ത ഏതാനും വർഷക്കാലമായി കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളിലുമായി ശതകോടി റിയാലിെൻറ നിക്ഷേപവും നിലനിൽക്കുന്നുണ്ട്. ഒമാനിലും ഇന്ത്യയിലും സംയുക്ത ഉടമസ്ഥതാവകാശത്തിൽ ഉള്ളതടക്കം നിരവധി കമ്പനികളും പ്രവർത്തിക്കുന്നു.
അതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര േമാദി ഒമാൻ സന്ദർശിക്കുമെന്നുള്ള വാർത്തകൾ അടുത്തിടെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇൗ വാർത്ത സജീവമായിരുന്നു. ഇതിെൻറ ഭാഗമായാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.