ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സന്തോഷ് കുമാർ അനുശോചന യോഗം
മസ്കത്ത്: പതിറ്റാണ്ടുകളായി സലാലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഒ.ഐ.സി.സി /ഇൻകാസ് സലാല റീജനൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ ഒഞ്ചിയത്തിന്റെ ആകസ്മിക നിര്യാണത്തിൽ ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സലാലയിലുള്ളവരുടെ മാത്രമല്ല, ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നും നാട്ടിൽനിന്നും തന്റെ മുന്നിൽ ഒരു ആവശ്യവുമായി വരുന്ന ഒരാളെയും അദ്ദേഹം നിരാശരാക്കാറില്ലെന്നും സംഘടനക്കും പ്രസ്ഥാനത്തിനും എല്ലാ അർഥത്തിലും മുതൽക്കൂട്ടായിരുന്നു സന്തോഷ് കുമാർ എന്നും നേതാക്കൾ അനുസ്മരിച്ചു.
ആക്ടിങ് പ്രസിഡന്റ് റെജി കെ. തോമസ് അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ, ഇൻകാസ് ഒമാൻ ദേശീയ നേതാക്കളായ നിയാസ് ചെണ്ടയാട്, അഡ്വ. എം കെ പ്രസാദ്, റിസ്വിൻ ഹനീഫ്, അബ്ദുൽ കരീം, സന്തോഷ് പള്ളിക്കൻ, അജോ കട്ടപ്പന, ഷൈനു മനക്കര, കൊച്ചുമോൻ ജാഫർ കായംകുളം, റിലിൻ മാത്യു, ഹിലാൽ, സൈഗാൾ, റമിഷ്, ജോസഫ് വലിയവീട്ടിൽ തുടങ്ങിയവർ സന്തോഷ് കുമാറിനെ അനുസ്മരിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.