Posted On
date_range Updated On
date_range പൊതുപരിപാടികളില്‍ വെടിയുതിർക്കൽ; എട്ടുപേർ അറസ്റ്റിൽ
മസ്കത്ത്: ദാഹിറ ഗവര്‍ണറേറ്റില്‍ പൊതുപരിപാടികളില്‍ വെടിയുതിർത്ത സംഭവത്തിൽ എട്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഇബ്രി വിലായത്തില്‍നിന്ന് സ്വദേശി പൗരൻമാരേയാണ് പിടികൂടിയത്. പൊതുപരിപാടിയിൽ വെടിയുതിർക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദാഹിറ പൊലീസ് കമാന്‍ഡാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നത്. നിയമ നടപടികള്‍ എടുത്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.