Posted On
date_range Updated On
date_range അനധികൃത വല ഉപയോഗിച്ച് ചെമ്മീൻ പിടിത്തം; മൂന്ന് ഏഷ്യൻ പൗരന്മാർക്ക് തടവുശിക്ഷ
മനാമ: അനധികൃത ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ച മൂന്ന് ഏഷ്യൻ പൗരന്മാർക്ക് ഒരുമാസം തടവും 100 ദിനാർ പിഴയും വിധിച്ചു. നിരോധിത ബോട്ടം ട്രോളിങ് വലകൾ ഉപയോഗിക്കുന്നവരെ സുരക്ഷാ പട്രോളിങ്ങാണ് കണ്ടെത്തിയത്. അവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. 60 കിലോയോളം ചെമ്മീൻ ഇവരിൽനിന്ന് കണ്ടെടുത്തു. ബോട്ടിൽ സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.