ഐ.സി.എഫ് സലാലയിൽ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ
ഫാ. വർഗീസ് സംസാരിക്കുന്നു
സലാല: ‘സ്നേഹ കേരളം: ഒന്നിച്ചുനിൽക്കാൻ എന്താണ് തടസ്സം’ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സലാലയിലും ‘ചായ ചർച്ച’ സംഘടിപ്പിച്ചു. അൽ ബഹജ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാസറുദ്ദീൻ സഖാഫി കോട്ടയം വിഷയാവതരണം നടത്തി.
സിജോയ് പേരാവൂർ, റഷീദ് കൽപ്പറ്റ, ഫാ. വർഗീസ്, ഡോ. സാബി ടി. ജോർജ്, ഇബ്രാഹിം വേളം, ഡോ. നിഷ്താർ, ഗംഗാധരൻ, സുലൈമാൻ സആദി, പി.പി. മുഹമ്മദ് മുസ്ലിയാർ, വഹാബ് തങ്ങൾ, പി.ടി. യാസർ, മുഹമ്മദ് റാഫി സഖാഫി എന്നിവർ സംസാരിച്ചു. ഐ.സി.എഫിനെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഇസ്മായിൽ കണ്ണവം നന്ദി പറഞ്ഞു. ഐ.സി.എഫ് മിർബാത്ത് സെക്ടറാണ് പരിപാടിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.