അ​വ​ശ്യ​വ​സ്തു​ക്ക​ൾ സി​റി​യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ​​ക്ക്​ ഐ.​സി.​എ​ഫ്​ സന്നദ്ധ പ്ര​വ​ർ​ത്ത​ക​ർ

കൈ​മാ​റു​ന്നു

ഐ.​സി.​എ​ഫ് ര​ണ്ടാം ഘ​ട്ടം സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി

മ​സ്‌​ക​ത്ത്: തു​ര്‍ക്കി​യ, സി​റി​യ ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്കാ​യി സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ള്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കൈ​മാ​റി ഒ​മാ​ന്‍ ഐ.​സി.​എ​ഫ്. സി​റി​യ​ൻ എം​ബ​സി​യി​ലേ​ക്കാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ന​ല്‍കി​യ​ത്. എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഒ​മാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ഐ.​സി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍, ബ്ലാ​ങ്ക​റ്റ്, സാ​നി​റ്റ​റി പാ​ഡു​ക​ള്‍ എ​ന്നി​വ​യാ​ണ് കൈ​മാ​റി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സി​റി​യ​യി​ലേ​ക്കും തു​ര്‍ക്കി​യ​യി​ലേ​ക്കു​മു​ള്ള കൂ​ടു​ത​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഐ.​സി.​എ​ഫി​ന് കീ​ഴി​ല്‍ ശേ​ഖ​രി​ച്ചു​ന​ല്‍കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​തി​ന് പു​റ​മെ സി​റി​യ​യി​ലേ​ക്ക് എം​ബ​സി മു​ഖേ​ന ന​ല്‍കു​ന്ന സ​ഹാ​യ​ങ്ങ​ളി​ല്‍ ഐ.​സി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ വ​ള​ന്‍റി​യ​ര്‍ സേ​വ​ന​വും ന​ല്‍കു​ന്നു​ണ്ട്.

സി​റി​യ​ന്‍ എം​ബ​സി കോ​മ്പൗ​ണ്ടി​ല്‍നി​ന്ന് പാ​ക്ക് ചെ​യ്യു​ന്ന​തി​നും ലോ​ഡ് ചെ​യ്യു​ന്ന​തി​നു​മാ​യി നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ഐ.​സി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് റാ​സി​ഖ് ഹാ​ജി, റ​ഫീ​ഖ് ധ​ര്‍മ​ടം, അ​ജ്മ​ല്‍ മാ​മ്പ്ര, നി​യാ​സ് കെ. ​അ​ബു, റ​ഷീ​ദ് നീ​ര്‍വേ​ലി, അ​ന​സ് ജൗ​ഹ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - ICF hands over humanitarian aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.