ഇബ്ര: പ്രവാസി ഇബ്ര സംഘടിപ്പിച്ച പ്രവാസോത്സവം പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി. ഇബ്ര സഫാലയിലെ വിദ്യാഭ്യാസ മന്ത്രാലയം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഒമാന്‍ സര്‍ക്കാറിന്‍െറ സഹകരണത്തോടെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി ഇന്ത്യന്‍ എംബസി പരമാവധി പ്രയത്നിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം വടക്കന്‍ ശര്‍ഖിയ മേഖല ഡയറക്ടര്‍ ഡോ. യഹ്യ അല്‍ ബൂസ ഈദി ആശംസയര്‍പ്പിച്ചു. ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ ആരോഗ്യ-വിദ്യാഭ്യാസ- നിര്‍മാണ മേഖലകളില്‍ കേരളീയ സമൂഹം ഒമാന്‍ ജനതക്ക് നല്‍കുന്ന സംഭാവനകളെയും കേരളീയ ജനതയുടെ സാംസ്കാരിക ഐക്യത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ എംബസി ശര്‍ഖിയ മേഖല കോണ്‍സുലാര്‍ പ്രതിനിധി എം.എ.കെ ഷാജഹാന്‍ ചടങ്ങില്‍ സംബന്ധിച്ചു. കല-സാംസ്കാരിക പരിപാടികള്‍ പ്രവാസോത്സവത്തിന് മിഴിവേകി. സിജ രാജേഷും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി, ഇബ്ര അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലെ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, ഇബ്ര ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സംഗീത-നൃത്തനൃത്യങ്ങള്‍ എന്നിവ പരിപാടികള്‍ക്ക് ചാരുതയേകി. ഇബ്രയിലെ ഗായകരായ മുനീര്‍, മുനീറ, മനു, അമിത, അനാമി എന്നിവര്‍ക്കൊപ്പം മസ്കത്തില്‍നിന്നുള്ള പ്രമുഖ ഗായകരായ സത്താര്‍, ജോജോ ജോര്‍ജ്, ധന്യ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്ത സംഗീത നിശ ഹൃദ്യമായി. അകാലത്തില്‍ വിട പറഞ്ഞ കലാഭവന്‍ മണിയെ അനുസ്മരിച്ച് സത്താര്‍ പാടിയ പാട്ടുകള്‍ ശ്രദ്ധേയമായി. പ്രവാസോത്സവത്തിന്‍െറ മുഖ്യ ആകര്‍ഷക ഇനമായിരുന്ന അന്തരിച്ച പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനുള്ള സ്മരണാഞ്ജലിയായി അവതരിപ്പിച്ച ‘ഒരുവട്ടം കൂടി’ സംഗീത-നൃത്ത ആവിഷ്കാരം സദസ്സിന് നവ്യാനുഭവമായി. ഒ.എന്‍.വി രചിച്ച കവിതകളും പാട്ടുകളും കോര്‍ത്തിണക്കി ഇ.ആര്‍. ജോഷി ആവിഷ്കാരം നിര്‍വഹിച്ച ‘ഒരു വട്ടം കൂടി’യില്‍ ജോഷിക്കും സംഘത്തോടുമൊപ്പം ഷാരോണ്‍ സജു, രോഷ്നി ജോസഫ്, അര്‍ജുന്‍ രാജേഷ്, ഫിദല്‍ ജോഷി, ക്രിസ്റ്റി സോജി, നന്ദന ഹരി, മതിവര്‍ണി, അമേയ, ആഷ്ലി, ഗ്രേസ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ അംബസഡര്‍ക്കും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിനുമുള്ള മെമന്‍േറാ പ്രവാസി ഇബ്ര പ്രസിഡന്‍റ് മുഹമ്മദ് റിയാസ് നല്‍കി. മറ്റ് അതിഥികള്‍ക്കുള്ള മെമന്‍േറാ പ്രവാസി ഇബ്ര വൈസ് പ്രസിഡന്‍റുമാരായ മോഹന്‍ദാസ് പൊന്നമ്പലം, നൗഷാദ് ചെമ്മയില്‍ എന്നിവര്‍ നല്‍കി.
ജനറല്‍ കണ്‍വീനര്‍ എ.ആര്‍. ദിലീപ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഇ.ആര്‍. ജോഷി നന്ദിയും പറഞ്ഞു. ഷിലിന്‍ പൊയ്യാറ പരിപാടികളുടെ അവതാരകനായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.