മനുഷ്യക്കടത്തിൽ അറസ്റ്റിലായവർ
Posted On
date_range Updated On
date_range മനുഷ്യക്കടത്ത്; 13 പേർ പിടിയിൽ
മസ്കത്ത്: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രാജ്യത്തെ മനുഷ്യക്കടത്ത് തടയാൻ റോയൽ ഒമാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി 13 അറബ് പൗരന്മാരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പിടികൂടുന്നത്. ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമികതക്കു വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.