Posted On
date_range Updated On
date_range ഒമാനിൽ താപനില അമ്പത് കടന്നു
മസ്കത്ത്: ഒമാനിൽ താപനില കുതിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജൂൺ ആറിന് ഖർനൽആലമിൽ രേഖെപ്പടുത്തി. 50.1 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്നേ ദിവസം സുനൈനയിൽ 49.8 ഡിഗ്രിയും ഫഹൂദിൽ 49.6 ഡിഗ്രിയും സമൈമിൽ 49.4 ഡിഗ്രി ചൂടും രേഖപ്പെടുത്തി. മസ്കത്ത് അടക്കം പ്രദേശങ്ങളും ചുട്ടുപൊള്ളുകയാണ്. അപൂർവമായാണ് ഒമാനിൽ അമ്പത് ഡിഗ്രി ചൂട് കടക്കുന്നത്. ഉയർന്ന ചൂട് കണക്കിലെടുത്ത് ധാരാളം വെള്ളം കുടിക്കുന്നതടക്കം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.