ഖദറ: തനിമ സുവൈഖ് സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഹിറ്റാച്ചി പവര്‍ ടൂള്‍സ് ജേതാക്കളായി. അല്‍ ഹോസ്നി തര്‍മത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹിറ്റാച്ചി പവര്‍ ടൂള്‍സ് കിരീടമണിഞ്ഞത്. മികച്ച കളിക്കാരനായി ഹിറ്റാച്ചിയുടെ നിഹാലിനെയും ഗോള്‍കീപ്പറായി അല്‍ ഹോസ്നിയുടെ റഊഫിനെയും ഡിഫന്‍ഡറായി അല്‍ ഹോസ്നിയുടെ ഹംസത്തിനെയും തെരഞ്ഞെടുത്തു. ഐ.എസ്.എം മുലദയാണ് അച്ചടക്കമുള്ള ടീം. തനിമ ഒമാന്‍ ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി മുനീര്‍ വരന്തരപ്പള്ളി ഹിറ്റാച്ചി പവര്‍ ടൂള്‍സിന് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. ടീം അംഗങ്ങള്‍ക്കുള്ള സ്വര്‍ണമെഡല്‍ ഗസല്‍ സ്പൈസസ് എം.ഡി പി.ബി. സലീം നല്‍കി. റണ്ണേഴ്സ് ട്രോഫിയും വെള്ളി മെഡലും അല്‍ ഹോസ്നി തര്‍മത്തിന് താജ് ഗ്രൂപ് എം.ഡി പി.വി. റഹീം കൈമാറി. അല്‍ മാജിദ് പ്രിന്‍റിങ് പ്രസ് മാനേജര്‍ കെ.ഐ. താജു ഇബ്രാഹിം, സിദ്ദീഖ് അല്‍ ഹോസ്നി, അല്‍ഫാവ് ജനറല്‍ മാനേജര്‍ സി.എ. അന്‍വര്‍, എ.എം.കെ ഗ്രൂപ് എം.ഡി കെ.എം. അസീസ്, കിങ് ട്രാവല്‍സ് ഖദറ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ ഖാദര്‍, എന്‍ജിനീയര്‍ വിജയന്‍, കെ.എ. അസ്ലം, എം. ഷമീം, അബ്ദുല്ല മഅറൂഫ് തുടങ്ങിയവര്‍ വിവിധ ഇനങ്ങളിലെ സമ്മാനം കൈമാറി. തനിമ സുവൈഖ് ഏരിയ മുഖ്യ രക്ഷാധികാരി പി.വി. റഹീം ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അല്‍ ഹദാവി, റാഷിദ് അല്‍ ഹാര്‍സി, മുഹമ്മദ് അല്‍ ബലൂഷി, എന്നിവര്‍ കളി നിയന്ത്രിച്ചു. തനിമ സുവൈഖ് കണ്‍വീനര്‍ കെ.എച്ച്. ഇബ്രാഹിം, കെ.എം. നൗഷാദ്, കെ.എം. സുബൈര്‍, റിയാസ് പൈനായില്‍, കെ.എ. കരീം, കെ.എ. നവാസ്, ശിഹാബ് തുടങ്ങിയവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.