മസ്കത്ത്: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് കഴിഞ്ഞ മാസം നടത്തിയ ഹിക്മ ടാലൻറ് സെര്‍ച് പരീക്ഷയില്‍ ഒമാനിലെ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ ്യാർഥികള് മികച്ച പ്രകടനം കാഴ്ചവെച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള സ്കൂള്‍ ക്ലാസുകള്‍ അ ടിസ്ഥാനമാക്കി 10 വിഭാഗങ്ങളിലായി നടത്തിയ കേന്ദ്രീകൃത പരീക്ഷയില്‍ ഒമാനിലെ 17 മദ്റസ കളില്‍നിന്നായി 522 കുട്ടികള്‍ പങ്കെടുത്തു.
രണ്ടാം ക്ലാസ് വിഭാഗത്തിൽ റാഇഫ് ഹയ്യാന്‍ (സഹം), മൂന്നാം ക്ലാസ് വിഭാഗത്തിൽ ഇശല്‍ ദുആഖാന് (ഇബ്ര), നാലാം ക്ലാസ് വിഭാഗത്തിൽ ഫിസ മറിയം (വാദി കബീര്‍), അഞ്ചാം ക്ലാസ് വിഭാഗത്തിൽ അനാഹിദ പുലത്ത് (നിസ്വ) എന്നിവര്‍ ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടി. 27 കുട്ടികള്‍ എ പ്ലസ്, 28 പേർ എ ഗ്രേഡ്, 50 പേർ ബി പ്ലസ്, 54 പേർ ബി ഗ്രേഡ് കരസ്ഥമാക്കി.
കേരളം, ചെന്നൈ, ബംഗളൂരു, ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി കാല് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്ത പരീക്ഷക്ക് ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കല, കായികം, സാഹിത്യം, പൊതു വിജ്ഞാനം എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു സിലബസ്. ഒ.എം.ആര് രീതിയില്‍ നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം കേന്ദ്രീകൃത സ്വഭാവത്തിലായിരുന്നു.
ഓരോ വിഭാഗത്തിനും ടോപ്പേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ചവർക്ക് കാഷ് അവാര്‍ഡും ഗ്രേഡുകള്‍ കരസ്ഥമാക്കിയവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. പരീക്ഷയെഴുതിയ എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും വിദ്യാഭ്യാസ വിഭാഗം കൺവീനർ റിയാസ് വളവന്നൂർ അറിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും പരീക്ഷ നടത്തിപ്പിന് പ്രവര്‍ത്തിച്ചവരെയും മദ്റസ ബോർഡ് ചെയർമാൻ പി.ബി. സലീം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.