മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ബുധനാഴ്ച കനത്ത മഴ റിപ്പോർട്ട് ചെയ്തു. മലവെള്ളപ്പാച്ചിലിൽ മേഖലയിലെ വാദികൾ കവിഞ്ഞൊഴുകി. ഇബ്ര വിലായത്തിലെ അൽ ഹാഇമ, ഖഫീഫ, ജദ്യാ എന്നീ പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി. മഴയെത്തുടർന്ന് നിരവധി വാദികൾ ഇവിടെ സജീവമായി. മുദൈബിയിൽ സമദ് അൽ ഷാൻ, അൽ റൗദ, ബഅ്ദ്, ഖദ്‌റ ബാനി ദിഫാഅ്, അൽ ഐനൈൻ, അൽ ഫത് എന്നീ ഗ്രാമങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു. അൻദം, അൽ ഫലിജ്, ഗബ്ര അൽ വാഫി എന്നീ വാദികളിലൂടെ മഴവെള്ളം കുതിച്ചൊഴുകി.
ബിദിയയിൽ അൽ രാക, അൽ വാസിൽ, അൽ ദാഹിർ എന്നിവിടങ്ങളിൽ പെയ്ത ശക്തമായ മഴ പ്രദേശത്തെ ജലാശയങ്ങളെയും അരുവികളെയും സജീവമാക്കി. അൽ ഖാബിലിൽ വ്യത്യസ്ത അളവിൽ മഴ ലഭിച്ചു. സൂഖ, അൽ സർം, സൂവ, ഷന്ന, അൽ അഖീദ എന്നീ വാദികളും വാദി നാമിന് ചുറ്റുമുള്ള മറ്റ് അരുവികളും നിറഞ്ഞൊഴുകി. ദിമ വ താഈനിൽ വാദി സംഹാൻ, അൽ ഖബ, അൽ ദിറ, അൽ ഗബ്ര, ദിമ എന്നീ വാദികൾ കവിഞ്ഞൊഴുകി. വടക്കൻ ശർഖിയ്യ മേഖലയിൽ മഴ തുടരുന്നതിനാൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.