കനത്ത മഴ: മസ്കത്തിൽ ഒരാൾ മരിച്ചു

മസ്കത്ത്​: ഞായറാഴ്​ച അർധരാത്രി അപ്രതീക്ഷിതമായെത്തിയ കനത്ത മഴയെ തുടർന്ന്​ മസ്കത്ത്​ ഗവർണറേറ്റിൽ ഒരാൾ മരിച്ചു. മത്ര വിലായത്തിലെ ജിബ്രൂവിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ വിദേശിയാണ്​ മരിച്ചത്​. ഇദ്ദേഹത്തെ വാഹനത്തിനുള്ളിൽനിന്ന്​ രക്ഷിച്ചെങ്കിലും ശ്വാസതടസ്സം അനുഭവ​പ്പെട്ടതിനെ തുടർന്ന്​​ മരിക്കുകയായിരുന്നുവെന്ന്​​ റോയൽ ഒമാൻ അറിയിച്ചു.

മറ്റൊരാളെ രക്ഷിച്ച്​ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയും ചെയ്തു. ഗൂബ്ര ഏരിയയിൽ വാദിയിൽ വാഹനത്തിനുള്ളിലും മറ്റും കുടുങ്ങിയ സ്വദേശികളും വിദേശികളും ഉൾ​പ്പെടെ അഞ്ചുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ മത്ര മേഖലയിൽ നിന്ന്​ നിരവധി ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്​. 



 


ഈ മേഖലയിൽനിന്ന്​ വാഹനത്തിനുള്ളിൽ കുടുങ്ങിയ 30ഓളം ​​പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയതായി സിവിൽസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് അസൈബ-​ഗൂബ്ര റോഡ് താത്കാലികമായി അടച്ചു. ബൗഷർ - അമിറാത്ത് റോഡിലും നിയന്ത്രണം ഉണ്ട്. ഈ വഴി പോകുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. 



 


Tags:    
News Summary - heavy rain one dead in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.