മ​സ്ക​ത്ത്​: ന്യൂ​ന​മ​ർദത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന​ത്ത മ​ഴയിൽ ​ഒമാനിൽ മൂന്ന് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം​ തിങ്കളാഴ്ച രാത്രിയോടെ ക​ണ്ടെത്തി. തുടർന്നുള്ള തിരച്ചിലിലാണ് മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോരിറ്റി അറിയിച്ചു. രാജ്യത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ്​ ലഭിച്ചത്​. 

മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ല​ായ​ത്തു​ക​ളി​ലാ​ണ്​ ശ​ക്​​ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​ മ​ഴ കോ​രി​​ച്ചൊ​രി​യു​ന്ന​ത്. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ച്​ ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​ക​ാര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

ക​ന​ത്ത മ​ഴ​യി​ൽ റൂ​വി​യി​ലെ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ-​വി.​​കെ. ഷെ​ഫീ​ർ

 

വാദിയിൽ കുടുങ്ങിയവരെ രക്ഷിച്ചു

വാദികളിലും മറ്റും കുടുങ്ങിയ നിരവധിപേരെയാണ്​ തിങ്കളാഴ്ച രക്ഷിച്ചത്​. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ അകപ്പെട്ടയാളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. സീബിൽ നിന്ന്​ ഒരാളെയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ആറുപേരെയും രക്ഷിച്ചു.

മുൻ കരുതൽ നടപടിയുടെ ഭാഗമായി അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളിൽ തിങ്കളാഴ്ച ഒമാൻ അധികൃതർ പൊതു അവധി നൽകിയിരുന്നു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ മുവാസലാത്ത് മസ്കത്ത്​ സിറ്റി സർവിസ്​ റദ്ദാക്കി. എന്നാൽ, മറ്റ്​ സർവിസുകൾ പതിവുപോലെ തുടർന്നു. മവേല സെൻട്രൽ മാർക്കറ്റ്​ മസ്കത്ത്​ മുനിസിപ്പാലിറ്റി അടച്ചിട്ടു. മസ്കത്ത് ഗവർണറേറ്റിലെ​ അമീറാത്ത്-ബൗശർ റോഡ് പൂർണമായി അടച്ചു.

തലസ്ഥാന നഗരിയിൽ തിങ്കളാഴ്ച രാവിലെ മുതൽ കാര്യമായിട്ട്​ മഴയുണ്ടായിരുന്നില്ല. എന്നാൽ ഉച്ചയോടെ മഴ കനക്കാൻ തുടങ്ങി. സുർ ബാനി ഖുസൈം വാദി കവിഞ്ഞ്​ ഒഴുകിയതിനാൽ, ഷിനാസ്​​ വിലായത്തിനും ലിവക്കും ഇടയിൽ ഗതാഗതം തടസ്സപ്പെട്ടു. റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​.

സുഹാർ, ഷിനാസ്, സൂർ ​ നിസ്​വ, സഹം, സമാഇൽ, ലിവ, സുവൈഖ്​, അമീറാത്ത്​, നഖൽ, ജഅലാൻ ബൂ അലി, ഖുറിയാത്ത്​, റൂവി, വാദി കബീർ, ബൗഷർ, ബർക്ക, സൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്​ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്​.

ഞായറാഴ്ച തുടങ്ങിയ മഴ തിങ്കളാഴ്ചയും തുടരുകയായിരുന്നു. പലയിടത്തും രാത്രിയോടെയാണ്​ ശക്​തിയാർജിച്ചത്​. ഉൾപ്രദേശങ്ങിൽ റോഡുകളിൽ വെള്ളം കയറി നേരീയതോതിൽ ഗതാഗത തടസ്സം നേരിട്ടു.

അതേസമയം, ബുധനാഴ്ചവരെ മഴയുണ്ടാകുമെന്നാണ്​ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്​, തെക്ക്​-വടക്ക്​ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ 20മുതൽ 60 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലായിരിക്കും തീവ്രത അനുഭവപ്പെടുക.

ബുധനാഴ്ച രാവിലെ മുതൽ ന്യൂന മർദ്ദം ക്രമേണ ദുർബലമാകും. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ​പെയ്​തേക്കും. മണിക്കൂറിൽ 28മുതൽ 64കി.മീറ്റർവരെ വേഗതയിൽ കാറ്റ്​ വീശിയേക്കും. വേണ്ട മുൻ കരുതൽ നടപടികൾ എടുക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യ​പ്പെട്ടു.

അ​ഭ​യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു

മ​സ്ക​ത്ത്​: ക​ന​ത്ത മ​ഴ​യെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ ഹ​ഫ്‌​സ ബി​ൻ​ത് സി​റി​ൻ സ്‌​കൂ​ളി​ലാ​ണ്​ കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. 250 പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന സൗ​ക​ര്യ​മാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 25645634 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ ബാ​ത്തി​ന മേ​ഖ​ല​യി​ലെ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​ക​ൾ താ​​​ഴെ കൊ​ടു​ക്കു​ന്നു.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴബാ​ധി​ത ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു

സു​വൈ​ഖി​ലെ അ​ല്‍ യ​ര്‍മൂ​ക്ക്, അ​ല്‍ അ​ഹ്ന​ഫ്, ഹി​ന്ദ് ബി​ന്‍ത് അ​മ​ര്‍ സ്‌​കൂ​ളു​ക​ൾ, ഖാ​ബൂ​റ​യി​ലെ ദു​ര്‍റ​ത്ത് അ​ല്‍ ഇ​ല്‍മ്, അ​ള്‍ റ​യ്യാ​ന്‍, അ​ള്‍ ഹ​വാ​രി ബി​ന്‍ മാ​ലി​ക്, സു​ഹാ​റി​ലെ ആ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഹ​മ​ദ് ബി​ന്‍ സ​ഈ​ദ് സ്‌​കൂ​ള്‍ സ​ഹം യ​അ്‌​റൂ​ബ് ബി​ന്‍ ബ​ല്‍ അ​റ​ബ് സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, ശി​നാ​സ് സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഫോ​ര്‍ ഗേ​ള്‍സ്, ലി​വ അ​ല്‍ ബാ​ത്തി​ന സ്‌​കൂ​ള്‍.

Tags:    
News Summary - Heavy rain kills two in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.