ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ VIDEO

മസ്കത്ത്​: ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും മിന്നലിന്‍റെയും അകമ്പടിയോടെയാണ്​ മഴ കോരിചൊരിയുന്നത്​. വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. അനിഷ്​ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട്​ ​ ​​ചെയ്​തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകി. ബുറൈമി, വടക്കൻ ബത്തിന ഗവർണറേറ്റുകളിലാണ്​ രാവിലെ മുതൽ മഴ ലഭിച്ച്​ തുടങ്ങിയത്​. ഇത്​ ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന മസ്കത്ത്​ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ വടക്കൻ ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ചൊവ്വാഴ്​ച അവധി നൽകി. മസ്കത്ത്​ ഗവർണറേറ്റിൽ ഉച്ചക്ക്​ ശേഷവും ക്ലാസുകൾ നടന്നില്ല.

മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച രാത്രിവരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ്​​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുള്ളത്​. 20 മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ രണ്ട്​ മുതൽ 3.5മീറ്റർവ​രെ ഉയർന്നേക്കാം.

മിന്നലുള്ള സമയത്ത് മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ച്​ കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - heavy rain in Oman governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.