Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ഊരകം സ്വദേശി താഴത്ത് ഹൗസിൽ ടി.ആർ. രാജഗോപാൽ (50) ആണ് മസ്കത്തിലെ ഗാലയിൽ മരിച്ചത്.
ജോലി ആവശ്യാർഥം രണ്ടു മാസം മുമ്പാണ് നാട്ടിൽനിന്നും ഒമാനിൽ എത്തിയത്. പിതാവ്: രാമകൃഷ്ണൻ. മാതാവ്: വത്സല. സഹോദരങ്ങൾ: നടരാജൻ, വിശ്വനാഥൻ, പരേതനായ ഗിരീഷ്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.