കളത്തിൽ അഷറഫ് ( 47 )
Posted On
date_range Updated On
date_range ഹൃദയാഘാതം: ഒറ്റപ്പാലം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം മണ്ണൂർ സ്വദേശി കളത്തിൽ അഷറഫ് ( 47 ) സലാലയിൽ നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ് ഇദ്ദേഹം നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് സലാലയിലെത്തിയത്. വർഷങ്ങളായി ഔഖത്തിൽ കൃഷിത്തോട്ടം നടത്തി വരികയാണ്. ഭാര്യ: സുനീറ. മക്കൾ: സുൽത്താന, സുൽഫാന, ജന്ന, മുഹമ്മദ് മുസ്തഫ. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.