ഹൃദയാഘാതം: ചാവക്കാട് സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി

സലാല: തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞുവിന്‍റെ മകൻ അബ്ദുനസീർ (46) ആണ് സലാലക്കടുത്ത് മിർബാത്തിൽ മരിച്ചത്.

സലാലയിലെ മിർബാത്തിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയീമ മറിയം. മാതാവ്: മുംതാസ്.

മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart Attack: A native of Chavakkad passed away in Salalah, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.