മുഹമ്മദലി
Posted On
date_range Updated On
date_range ഹൃദയാഘാതം; അത്തോളി സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം വർഷങ്ങളായി അൽ സഫ ഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ആയിശ ബഹ്റൈനിലാണുള്ളത്. മകൾ: ആമിനത്തുൽ ലുബൈബ (ബഹ്റൈൻ). സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.