മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ആരോഗ്യ, മെഡിക്കൽ പ്രദർശനത്തിന് സെപ്റ്റംബർ 24ന് തുടക്കമാകും.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ് ആരോഗ്യമന്ത്രി ഡോ. അഹ്മ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി ഉദ്ഘാടനം ചെയ്യും.
26ന് സമാപിക്കുന്ന പ്രദർശനത്തിൽ 18 രാഷ്ട്രങ്ങളിൽനിന്നുള്ള 200ഒാളം സ്ഥാപനങ്ങൾ പെങ്കടുക്കുമെന്ന് ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. വലീദ് അൽ സദ്ജാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈദ്യശാസ്ത്ര മേഖലയിലെ മാറുന്ന രീതികൾ പരിചയപ്പെടുത്തുന്നതാകും പ്രദർശനമെന്ന് ഡോ. വലീദ് പറഞ്ഞു. സ്വദേശി ഡോക്ടർമാർക്ക് ക്ഷണിക്കപ്പെടുന്ന പ്രഭാഷകരുമായും സ്പെഷലിസ്റ്റുമാരുമായും ഇടപഴകാനും അറിവ് പങ്കുവെക്കുന്നതിനും അവസരം ലഭിക്കും.
ഒമാൻ എക്സ്പോ ഒമാൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നാണ് വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ഇറാൻ, തായ്വാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പ്രത്യേകം പവലിയനുകൾ ഉണ്ടാകും. നൂതന മെഡിക്കൽ ഉപകരണങ്ങളായിരിക്കും തായ്വാനീസ് സ്റ്റാളിൽ പ്രദർശനത്തിന് ഉണ്ടാവുക. ഇന്ത്യൻ പവലിയനിൽ കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും ഉണ്ടാകും. പ്രദർശനത്തിെൻറ ഭാഗമായുള്ള കോൺഫറൻസിൽ ജനറൽ സർജറി, പീഡിയാട്രിക്സ്, മെഡിക്കൽ എത്തിക്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.