മസ്കത്ത്: ഒമാനിലെ മുഴുവൻ വ്യക്തികൾക്കും കോവിഡിനെതിരായ സുരക്ഷിതമായ വാക്സിൻ ലഭ്യമാക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പറഞ്ഞു. സർക്കാർ ഇതിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പെരുന്നാൾ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ പെരുന്നാൾ ആശംസ അറിയിച്ചു.
ഈ വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 15 ലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാകുന്നതോടെ കുത്തിവെപ്പുകൾ എല്ലാ ഗവർണറേറ്റുകളിലും വേഗത്തിലാകും. ഇതിനായി സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും കൺവെൻഷൻ സെൻററുകളും ഏറ്റെടുത്ത് സജ്ജീകരണം ഒരുക്കിക്കൊണ്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.