മസ്കത്ത്: ‘ഹാർമണിയസ് കേരള’യുടെ ഭാഗമായി സംഘടിപ്പിച്ച റോഡ്ഷോക്ക് ആവേശകര മായ പ്രതികരണം. ബോഷർ, ദാർസൈത്ത് ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇന്ത്യൻ സോഷ്യൽ ക്ലബ ് മലയാളം വിഭാഗം ഹാളിലുമാണ് സിനിമാതാരം പൂജിത മേനോെൻറ നേതൃത്വത്തിൽ റോഡ്ഷോ നട ന്നത്. ഒമാനികളും മലയാളികളുമായുള്ള ഉൗഷ്മള ബന്ധം, ഒമാനിലെ ജീവിതാനുഭവം, നാട്ടിലുള്ളവരുമായുള്ള ബന്ധം, നാട്ടിലെ നിലവിലെ സൗഹൃദാന്തരീക്ഷം തുടങ്ങിയ വിഷയങ്ങളിൽ ഉൗന്നൽ നൽകിയാണ് റോഡ്ഷോ മുന്നോട്ട് പോയത്.
മലയാളികൾ ഒമാനിലെ സൗഹൃദാന്തരീക്ഷത്തെ കുറിച്ച് വാചാലരായപ്പോൾ ഒമാനികളും മറ്റുരാജ്യക്കാരും മലയാളികളുമായുള്ള ആത്മബന്ധത്തിെൻറ ഉൗഷ്മളത വിശദീകരിച്ചു. അടുത്ത സുഹൃത്തിെൻറ പേരും ഫോൺനമ്പറും പറയാനാവശ്യപ്പെട്ടുള്ള നുറുങ്ങു ചോദ്യങ്ങളിൽ പലരും പതറി.
അനുഭവങ്ങൾ പങ്കുവെച്ചവർക്ക് സ്പോൺസർമാരായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സൊഹാർ ബീച്ച് ബേക്കറി എന്നിവരുടെ സമ്മാന കിറ്റുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.