ഹംസ ഹാജി
സലാല: അഞ്ചാം നമ്പറിലെ പ്രമുഖ ബേക്കറിയായ ഖാഫില ബേക്കറി സ്ഥാപനങ്ങളുടെ സ്ഥാപകനും പാർട്ണറുമായ ആലുങ്ങപറമ്പിൽ ഹംസ ഹാജി (60) നാട്ടിൽ നിര്യതനായി. മലപ്പുറം എ.ആർ.നഗർ യാറത്തുൻപടി സ്വദേശിയാണ്. അർബുദ ബാധിതനായി കഴിഞ്ഞ പത്തു മാസമായി ചികിത്സയിലായിരുന്നു. 1987 മുതൽ സലാലയിൽ ജോലിചെയ്ത് വരുന്നു.
ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
ഭാര്യ: ബീപാത്തു. മൂന്നു ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. മകൻ സ്വാലിഹ് ഖാഫില ബേക്കറിയിൽ ജോലി ചെയ്ത് വരുന്നു. മയ്യിത്ത് കുട്ടീശ്ശേരി ചെനപള്ളി ഖബറിസ്ഥാനിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.