ഹാമേഴ്സ് സൂപ്പർ ലീഗിൽ ജേതാക്കളായ ഗാലന്റ്സ്
എഫ്.സി ഒമാൻ
മസ്കത്ത്: മസ്കത്ത് ഹാമേഴ്സ് ക്ലബ് സംഘടിപ്പിച്ച ഹാമേഴ്സ് സൂപ്പർ ലീഗിൽ ഗാലന്റ്സ് എഫ്.സി ഒമാൻ ജേതാക്കളായി. കഴിഞ്ഞ വർഷവും ഗാലന്റ്സ് തന്നെയായിരുന്നു ജേതാക്കൾ. ഫൈനലിൽ നെസ്റ്റോ എഫ്.സിയെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗാലന്റ്സ് എഫ്.സി കിരീടം നിലനിർത്തിയത്.
മഞ്ഞപ്പട മൂന്നും മസ്കത്ത് ഹാമേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഫൈനലിലെ മികച്ച കളിക്കാരനും ടൂർണമെന്റിലെ മികച്ച ഡിഫൻഡറായി ഗാലന്റ്സിന്റെ ഫഹദും ടൂർണമെന്റിലെ മികച്ച കീപ്പറായി മുനാസ് ഗാലന്റ്സ്, എമർജിങ് പ്ലെയർ അവാർഡ് സാബിർ, ടോപ് സ്കോറർ സാലി (ഇരുവരും മസ്കത്ത് ഹാമേഴ്സ്), ടൂർണമെന്റിലെ മികച്ച കളിക്കാരനായി മഞ്ഞപ്പടയുടെ വൈശാഖ്, മികച്ച ടീം മാനേജർ അവാർഡിന് ലയൺസ് മസ്കത്ത് എഫ്.സിയുടെ പ്രമോദും അർഹനായി. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും നിരവധി സമ്മാനങ്ങളും നൽകി.
ഒമാനിലെ 16 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് മബേലയിലെ അൽ ഷാദി ടർഫിൽ നടന്ന മത്സരം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമായി നിരവധി പരിപാടികളും സംഘാടകർ ഒരുക്കിയിരുന്നു. വരുംവർഷങ്ങളിൽ ഇതിലും വ്യത്യസ്തമായ പരിപാടികളുമായി ഹാമേഴ്സ് സൂപ്പർ ലീഗ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.