Posted On
date_range Updated On
date_range മത്രയിലെ മലയാളി പ്രവാസി ജോർഡനിൽ നിര്യാതനായി
മസ്കത്ത്: മലയാളി പ്രവാസി ജോർഡനിൽ നിര്യാതനായി. ഒമാനിലെ മത്ര കോര്‍ണീഷില്‍ കഫ്റ്റേരിയ നടത്തുന്ന തൃശൂർ പാടൂര്‍ സ്വദേശി കുളങ്ങരകത്ത് ഹമീദ് ഹാജി (70) ആണ് മരിച്ചത്.
ചരിത്ര ഭൂമികളുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കുടുംബ സമേതം ജോർഡനിലേക്ക് പുറപ്പെട്ടത്. നാട്ടില്‍നിന്നുള്ള യത്ര സംഘത്തില്‍ ഒമാനിൽനിന്ന് ഇദേഹം ചേരുകയായിരുന്നു.
1973 മുതല്‍ മത്രയില്‍ പ്രവാസിയാണ്. ഭാര്യ: ഖുല്‍സൂം. മക്കൾ: നിഷാദ്, നദീം, നബീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.