മസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി ആദ്യദിനം 12,000ത്തിൽ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. അപേക്ഷകരില്‍ 1,431 വിദേശികളും ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന് ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നാണ്- 2,253 അപേക്ഷകര്‍. മസ്കത്ത് -1,720, വടക്കന്‍ ബാത്തിന-1,655, തെക്കന്‍ ബാത്തിന -1,158, വടക്കന്‍ ശര്‍ഖിയ -1,211, ദോഫാര്‍ -828, തെക്കന്‍ ശര്‍ഖിയ -769, ദാഹിറ -656, ബുറൈമി-158, മുസന്ദം -103, അല്‍ വുസ്ത -61 എന്നിങ്ങനെയാണ് മറ്റു ഗവര്ണറേറ്റുകളില്നിന്നുള്ള അപേക്ഷകരുടെ എണ്ണം.
ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചൊവ്വാഴ്ചയാണ് തുടങ്ങിയത്. 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും താമസക്കാർക്കും മാർച്ച് നാലുവരെ https://hajj.om/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. സിവിൽ നമ്പർ, വ്യക്തിഗത ഐ.ഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകി രജിസ്ട്രേഷൻ നടത്താം.
ഈ വർഷം ഒമാനിൽനിന്ന് 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. എങ്കിലും േക്വാട്ടയിൽ വൻ വർധനവൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ഈ വർഷം എത്ര സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും അവസരം ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
വരും ദിവസങ്ങളിലേ ഇത് അറിയാൻ കഴിയുകയുള്ളൂ. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളുമടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
ആദ്യം 6000 പേർക്കായിരുന്നു അവസരം. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിെൻറ ആവശ്യപ്രകാരം 2338 പേർക്കു കൂടി അവസരം ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.