ഐ.എം.ഐ സലാലയുടെ നേതൃത്വത്തിൽ ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച ഹജ്ജ് ക്ലാസ്, യാത്രയയപ്പ് പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
സലാല: ഈ വർഷം ഹജ്ജിന് പേകാൻ ഉദ്ദേശിക്കുന്നവർക്ക് ഐ.എം.ഐ സലാല ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മാസറ്റർ അധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ ആത്‌മാവ് എന്ന വിഷയത്തിൽ കെ.പി. അർഷദ് സംസാരിച്ചു. ഹജ്ജ് അനുഭവങ്ങൾ പലരും പങ്കുവെച്ചു. മെയ് 16 നാണ് വിമാന മാർഗം സലാലയിൽ നിന്ന് മസ്‌കത്ത് വഴി മക്കയിലേക് തിരിക്കുക. നിരവധി പേർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജെ. സാബുഖാൻ , കെ.ജെ. സമീർ, മദീഹ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.