എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഒ​മാ​ൻ യൂ​നി​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗു​രു​ദേ​വ ദ​ർ​ശ​ന പ​ഠ​ന യ​ജ്ഞം

ഗുരുദേവ ദർശന പഠനയജ്ഞം

മ​സ്ക​ത്ത്: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ171ാ​മ​ത് തി​രു ജ​യ​ന്തി ആ​ഘോ​ഷ ഭാ​ഗ​മാ​യി എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഒ​മാ​ൻ യൂ​നി​യ​ൻ ‘ഗു​രു​ദേ​വ ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​രു യാ​ത്ര’ എ​ന്ന പേ​രി​ൽ ഗു​രു​ദ​ർ​ശ​ന പ​ഠ​ന യ​ജ്ഞം ന​ട​ത്തി. മു​ൻ ശി​വ​ഗി​രി മ​ഠാ​ധി​പ​തി​യും മു​ൻ ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം പ്ര​സി​ഡ​ൻ​റും ചേ​വ​ണ്ണൂ​ർ ഗു​രു​ദേ​വ തൃ​പ്പാ​ദ ഗു​രു​കു​ലം മു​ഖ്യ കാ​ര്യ​ദ​ർ​ശി​യു​മാ​യ വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​സ്ക​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ളെ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഒ​മാ​ൻ യൂ​നി​യ​ൻ ക​ൺ​വീ​ന​ർ ജി. ​രാ​ജേ​ഷ് പാ​ദ​പൂ​ജ ന​ട​ത്തി. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി. ​ഹ​ർ​ഷ​കു​മാ​ർ, ഡി. ​മു​ര​ളീ​ധ​ര​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എ​സ്. വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു. ചെ​യ​ർ​മാ​ൻ എ​ൽ. രാ​ജേ​ന്ദ്ര​ൻ പൂ​ർ​ണ​കും​ഭം ന​ൽ​കി അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മ​സ്ക​ത്ത് പ​ഞ്ച​വാ​ദ്യ​സം​ഘ​ത്തി​ന്റെ മേ​ള അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ർ​വൈ​ശ്വ​ര്യ പൂ​ജ ന​ട​ന്നു. മ​സ്ക​ത്തി​ന്റെ മ​ണ്ണി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ഹോ​മ മ​ന്ത്രാ​ർ​ച്ച​ന​യി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. യ​ജ്ഞ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ദ്യ വി​ദ​ഗ്ധ​നാ​യ സു​നി​ൽ കൈ​താ​ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി​ഗാ​ന​സു​ധ​യും ന​ട​ന്നു.

ക​ലാ​കാ​ര​ന്മാ​രാ​യ പ്ര​ദീ​പ്, സു​രേ​ഷ് ഹ​രി​പ്പാ​ട്, രാ​ജീ​വ് മേ​നോ​ൻ, ടി.​ആ​ർ. ഉ​ള്ള​ന്നൂ​ർ, വി​ഷ്ണു, ശ്രീ​ഹ​രി ശ്യാം ​എ​ന്നി​വ​രും ഗാ​യി​ക​മാ​രാ​യ ബ​ബി​ത ശ്യാം, ​ഡ്രീം​ഷാ ബ്ല​സ​ൻ, ഷോ​ണാ രാ​ജേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യ പ്ര​വാ​ച​ക​നാ​യി​രു​ന്നു ശ്രീ​നാ​രാ​യ​ണ ഗു​രു​വെ​ന്നും അ​ത് സ്വ​ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ നാ​മോ​രോ​രു​ത്ത​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും സ്വാ​മി പ​റ​ഞ്ഞു.

യ​ജ്ഞം വി​ജ​യ​മാ​ക്കി​യ ഒ​മാ​നി​ലെ ശ്രീ​നാ​രാ​യ​ണീ​യ​രോ​ടും അ​തി​ലേ​ക്ക് യ​ത്നി​ച്ച എ​ല്ലാ ശാ​ഖാ ഭാ​ര​വാ​ഹി​ക​ളോ​ടും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളോ​ടും എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഒ​മാ​ൻ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു. 

News Summary - Gurudev's study program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.