ഗ​ൾ​ഫ്‌​ടെ​ക്‌ ഗ്രൂ​പ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഗ​ൾ​ഫ്‌​ടെ​ക്‌ ഗ്രൂ​പ് വാ​ർ​ഷി​ക സം​ഗ​മം

സ​ലാ​ല: ഒ​മാ​നി​ലെ മു​ൻ നി​ര ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ​സ്‌ സ്ഥാ​പ​ന​മാ​യ ഗ​ൾ​ഫ്‌​ടെ​ക്‌ ഗ്രൂ​പ് സ​ലാ​ല​യി​ൽ വാ​ർ​ഷി​ക സം​ഗ​മം ഒ​രു​ക്കി. മാ​നേ​ജ്‌​മെ​ന്റും ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ചെ​യ​ർ​മാ​ൻ പി.​കെ.​അ​ബ്‌​ദു​റ​സാ​ഖ്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഹം​ദാ​ൻ പ്ലാ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ അ​ഹ്മ​ദ്‌ സൈ​ദ്‌ അ​ൽ സ​ന അ​ൽ മു​ശൈ​ക്കി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​ലം മു​ഹ​മ്മ​ദ്‌ മു​ബാ​റ​ക്‌ കൂ​ഫാ​ൻ, അ​ഹ്മ​ദ്‌ മു​ഹ​മ്മ​ദ്‌ അ​ഹ​മ്മ​ദ്‌ അ​ൽ സ​ന അ​ൽ മു​ശൈ​ക്കി, മു​ഹ്‌​സി​ൻ സൈ​ദ്‌ അ​വാ​ദ്‌ ഫാ​ളി​ൽ, മു​സ​ല്ലം അ​ഹ​മ്മ​ദ് മു​ബാ​റ​ക് അ​ൽ ഷ​ഹ് രി ​എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ.​എം.​അ​ബ്‌​ദു റാ​സി​ഖ്‌, ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്‌ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ ഗ​ൾ​ഫ്‌ ടെ​ക്കി​ന്റെ വെ​ബ്‌ സൈ​റ്റ്‌ ലോ​ഞ്ചി​ങ് ചെ​യ​ർ​മാ​ൻ നി​ർ​വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌​ച​വെ​ച്ച ടീ​മു​ക​ൾ​ക്ക്‌ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. മാ​നേ​ജ​ർ​മാ​രാ​യ ശി​ഹാ​ബ്‌, ഷ​ഫീ​ഖ്, യൂ​സു​ഫ്‌, ജം​ഷീ​ർ, ജാ​ബി​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​മ്പ​നി​യി​ലെ സീ​നി​യ​ർ സ്റ്റാ​ഫു​ക​ൾ​ക്കു​ള്ള മെ​മ​ന്റൊ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ പി.​കെ. ഉ​മ്മ​ർ, മു​സ്ത​ഫ പി.​കെ., താ​ഹി​ർ ക​രി​പ്പാ​ൽ, അ​ജി​നാ​സ്‌ പി.​കെ., മു​ഹ​മ്മ​ദ്‌ ഫെ​യി​സ്‌, അ​ൻ​സാ​ർ വി. (​മ​സ്ക​ത്ത് ഡി​വി​ഷ​ൻ) എ​ന്നി​വ​ർ ന​ൽ​കി. വോ​യി​സ്‌ ഓ​ഫ്‌ സ​ലാ​ല​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​യും ന​ട​ന്നു. നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Gulftech Group Annual Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.