ഡോ. പി. മുഹമ്മദാലിക്ക് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉപഹാരം
സമർപ്പിക്കുന്നു
മസ്കത്ത്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ) വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളും സംയുക്തമായി ആദരിച്ചു. ഒമാനിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ചാൻസലർ ആയ അദ്ദേഹത്തിന് ആദരസൂചകമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉപഹാരം സമർപ്പിച്ചു.
സെക്രട്ടറി നാസർ ബാലുശ്ശേരി, എൻ.യു.എസ്.ടി ഒമാൻ ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫ. കമാൽ പാഷ, ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷഫീർ, മസ്കത്ത് സോൺ ജനറൽ സെക്രട്ടറി ഇഹ്ജാസ് ബിൻ ഇസ്മാഈൽ, മസ്കത്ത് യൂനിറ്റ് സെക്രട്ടറി അനസ് ഇബ്രാഹിം, വൈസ് പ്രസിഡന്റ് നൗഷാദ്, റിൻഷിദ് ബിൻ ഹംസ എന്നിവർ സന്നിഹിതരായി. ഒമാനിലെ പ്രശസ്തമായ ഗൾഫാർ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ സ്തുത്യർഹ തേതൃത്വം നൽകിയ ഡോ. പി. മുഹമ്മദാലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിസ്തുല സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ദശകങ്ങൾ നീണ്ട പ്രവർത്തനങ്ങളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.