രാമകൃഷ്ണൻ, അബ്ദുല്ല 

ഒമാൻ മുൻ പ്രവാസികൾ നാട്ടിൽ നിര്യാതരായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പ്രവാസി സംരംഭകനും 42 വർഷക്കാലം ഒമാനിൽ പ്രവാസജീവിതം നയിച്ചയാളുമായ പള്ളിപ്പുറം ആർ.എസ്​ ഭവനിൽ എൻ. രാമകൃഷ്ണൻ (75) തിരുവനന്തപുരത്ത്​ നിര്യാതനായി. റിജുറാം എൽ.എൽ.സി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്നു. ഭാര്യ: പരേതയായ യശോദ. മക്കൾ: റിജുറാം (ചലചിത്ര, സീരിയൽ നടൻ), ഷിജു രാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന.

മസ്കത്ത്​: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ എറിയാട് പേബസാർ അമ്മു റോഡിൽ താമസിക്കുന്ന പാമ്പിനെഴുത്ത് അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: റഫീഖ് (മുസ്കത്ത്​), റാഷിദ് (ദുബൈ), റിയാസ് (സൗദി അറേബ്യ). മരുമക്കൾ : റിഷ, സിയ, മുബീന. ഖബറടക്കം വ്യാഴാഴ്ച എറിയാട് മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ അസർ നമസ്കാരത്തിന്​ ശേഷം നടക്കും. 

Tags:    
News Summary - Gulf obituary Former expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.