മസ്കത്ത്: ‘ഗൾഫ് മാധ്യമ’ത്തിെൻറ വാർഷിക സർക്കുലേഷൻ കാമ്പയിന് ഒൗദ്യോഗിക തുടക്കമായി. ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി ചെയർമാൻ ഡോ.ബേബി സാം സാമുവലിനെ വരിചേർത്ത് കാമ്പയിെൻറ ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, സർക്കുലേഷൻ ഇൻചാർജ് യാസർ അറഫാത്ത് എന്നിവർ ചേർന്ന് കോപ്പി കൈമാറി. ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബ്യൂറോ ഇൻചാർജ് റഫീഖ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഇന്ത്യക്കാരുടെ ചിന്തകളെയും ഉൾക്കാഴ്ചകളെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ഡോ.ബേബി സാം സാമുവൽ പറഞ്ഞു. അസഹിഷ്ണുതയും വ്യാജവാർത്തകളും കൊടികുത്തിവാഴുന്ന ഇക്കാലത്ത് മാധ്യമങ്ങൾ സമൂഹത്തിെൻറ കണ്ണും കാതും നാവുമായി മാറണം. സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളിലും ‘മാധ്യമം’ കൈക്കൊണ്ട നിലപാടുകൾ അഭിനന്ദനാർഹവും പ്രശംസയർഹിക്കുന്നതുമാെണന്ന് ഡോ.ബേബി സാം പറഞ്ഞു.
‘ബിഗ് ഒാഫർ’ കാമ്പയിൻ കാലയളവിൽ 45 റിയാൽ നൽകിയാൽ ‘ഗൾഫ് മാധ്യമ’ത്തിെൻറ വാർഷിക വരിക്കാരാകാം.
യഥാർഥ വാർഷിക വരിസംഖ്യയിൽനിന്ന് 27 റിയാലിെൻറ ഇളവാണ് കാമ്പയിൻ കാലയളവിൽ ലഭിക്കുക.
പത്ത് റിയാലിെൻറ സീ പേൾസ് ജ്വല്ലറി ഗിഫ്റ്റ് വൗച്ചർ, മൂന്ന് റിയാലിെൻറ ചിക്കിങ് വൗച്ചർ, രണ്ട് റിയാലിെൻറ ഫ്രണ്ടി റീചാർജ് കൂപ്പൺ എന്നീ സമ്മാനങ്ങളും ലഭിക്കും. ആറര റിയാൽ മൂല്യമുള്ള ‘മാധ്യമം കുടുംബം’, ‘രുചി’ പ്രസിദ്ധീകരണങ്ങളും വാർഷിക വരിക്കാർക്കുള്ള സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98502001.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.