ഗൾഫ് മാധ്യമം- നൂർ ഗസൽ റമദാൻ ക്വിസ്: ബംബർ വിജയിക്ക് സമ്മാനം കൈമാറി

മസ്കത്ത്: ഗൾഫ് മാധ്യമവും നൂർ ഗസലും ചേർന്ന് സംഘടിപ്പിച്ച റമദാൻ ക്വിസ് മൽസരത്തിലെ ബംബർ വിജയിക്ക് സമ്മാനം കൈമാറി. മസ്കത്ത് അൽഖൂദിൽ നിന്നുള്ള എറണാകുളം സ്വദേശി സൽമാൻ ഫാരിസാണ് വിജയി.

സോക്കർ കാർണിവൽ വേദിയിൽ നടന്ന ചടങ്ങിൽ നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് സെയിൽസ് മാനേജർ അസിം പികെ, ഗൾഫ് മാധ്യമം ഒമാൻ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടാതിഥികളായ നടൻ ലുക്മാൻ അവറാൻ, മുൻ ദേശീയ ഫുട്ബാൾ താരം സുശാന്ത് മാത്യു എന്നിവർ ബംബർ സമ്മാനമായ 55 ഇഞ്ച് ടി.വി കൈമാറി. സൽമാൻ ഫാരിസിനുവേണ്ടി പിതാവ് മുജീബ് സമ്മാനം ഏറ്റുവാങ്ങി. നടി ഡയാന ഹമീദ്, റാഷിദ് കോട്ടക്കൽ എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു.

ഗൾഫ് മാധ്യമം ദിനപത്രം, മാധ്യമം വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ദിനേന പ്രസിദ്ധീകരിച്ച റമദാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരമയച്ചവരിൽനിന്ന് ദിവസവും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയിരുന്നു. 30 ദിവസത്തെ വിജയികളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലാണ് മെഗാ വിജയിയെ കണ്ടെത്തിയത്.

Tags:    
News Summary - Gulf Madhyamam - Noor Ghazal Ramadan Quiz: Bumper Prize handed over to the winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.