ജീപാസ് നൽകുന്ന സമ്മാനം അബ്ദുൽ ലത്തീഫിന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി കൈമാറുന്നു
മസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് മത്സരത്തിെൻറ പ്രതിദിന വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഉനാസ് കെ. ഒമർ അലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, അക്കൗണ്ട്സ് ഹെഡ് ഒ. ഷംസുദ്ദീൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
നൂർഗസലിെൻറ ഗിഫ്റ്റ് ഹാമ്പർ നോയൽ വല്ലാഡേഴ്സിന് അക്കൗണ്ട്സ് ഹെഡ് ഒ. ഷംസുദ്ദീൻ കൈമാറുന്നു
ഒാരോ ദിവസവും ശരിയുത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേർക്ക് നൂർ ഗസൽ ഫുഡ്സ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ഒരാൾക്ക് ജീപാസ് നൽകുന്ന സമ്മാനവുമാണ് ലഭിക്കുക. മെഗാസമ്മാനമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകുന്ന 40 ഇഞ്ച് ടെലിവിഷനും നൽകും. മികച്ച പ്രതികരണമാണ് ക്വിസിന് ലഭിക്കുന്നത്. ദിവസവും നൂറ് കണക്കിന് എൻട്രികളാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.