മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോക്കി ടൂർണമെൻറ് ‘ഗൾഫ് ഹോക്കി ഫിയെസ്റ്റ’യിൽ പാക് ഫാൽക്കണിന് കിരീടം. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം നടന്ന കലാശക്കളിയിൽ സൗദി സ്ട്രൈക്കേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാക് ഫാൽക്കൺ തോൽപിച്ചത്. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ അമ്മദ് ഭട്ട്, ഫൈസാൻ അഹമ്മദ് എന്നീ രണ്ട് അന്താരാഷ്ട്ര താരങ്ങളുമായാണ് ഒമാനിൽനിന്നുള്ള പാക് ഫാൽക്കൺ കളത്തിലിറങ്ങിയത്.
സെമി ഫൈനലിൽ ഖത്തർ വാണ്ടറേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് പാക് ഫാൽക്കൺ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ സൗദി സ്ട്രൈക്കേഴ്സ് യങ് സ്റ്റാർ ബഹ്റൈനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കും തോൽപിച്ചു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സി.എം. നജീബ്, എയർ ഇന്ത്യ കൺട്രി മാനേജർ മഹേഷ് ചൗധരി, ബദർ ഷിപ്പിങ് എം.ഡി അബ്ദുൽ റഹീം ഖാസിം, മുൻ ഇന്ത്യൻ ഹോക്കിതാരം എസ്.എ.എസ് നഖ്വി, ഒമാൻ ഹോക്കി അസോസിയേഷൻ പ്രതിനിധി മുസ്തഫ അൽ ലവാത്തി എന്നിവർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. പാചകമത്സരം, ഭക്ഷ്യമേള, കലാപരിപാടികൾ, സ്പോട് ക്വിസ് തുടങ്ങി വിവിധ പരിപാടികളും രണ്ടു ദിവസത്തെ ഹോക്കി ഫിയെസ്റ്റയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.