മസ്കത്ത്: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുന്നതിനായി കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീൻ പൾസ്’ എന്ന പേരിൽ ആചരിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഒമാനിൽ തുടക്കമായി. ജൂൺ 10 വരെയാണ് കാമ്പയിൻ. ഒമാനിലെ 11 സോൺ കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ സഭകൾ സംഘടിപ്പിക്കും. പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് ഷൈനിങ് നെസ്റ്റ്, ഗ്രീൻ ഗിഫ്റ്റ്, മരം നടൽ, മാലിന്യ നിർമാർജനം, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. ഗ്രീൻ പൾസ് ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനാണ് കലാലയം സാംസ്കാരിക വേദി ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ, യുവജനങ്ങൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും ക്യാമ്പയിനിന്റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.