മസ്കത്ത്: പ്രകൃതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി കാർബൺ വിസർജ്യം ഒഴിവാക്കുകയെന്ന ലക്ഷ്യവുമായി മൂന്ന് ദിവസത്തെ ഗ്രീൻ ഹൈഡ്രജൻ സമ്മേളനം തിങ്കളാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഇന്നാരംഭിക്കും. ഒമാൻ ഊർജ ധാതു മന്ത്രി സാലിം ബിൻ നാസർ അൽ ഔഫി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ പ്രവർത്തിക്കുന്ന 30 കമ്പനികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 12 ചർച്ച സമ്മേളനങ്ങളും സാങ്കേതിക ശിൽപശാലകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഒമാനിലെ ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ, ഈ മേഖലയിലെ അന്താരാഷ്ട്ര കമ്പനികളുടെ സഹകരണവും നിക്ഷേപവും തുടങ്ങിയ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചചെയ്യും. പ്രകൃതിക്ക് പ്രതികൂലമായി ബാധിക്കുന്ന കാർബൺ പുറത്ത് വിടുന്ന ഊർജ സംവിധാനത്തിൽ നിന്ന് പ്രകൃതിക്ക് അനുയോജ്യമായ ഗ്രീൻ ഹൈഡ്രജൻ പദ്ധതിയിലേക്ക് മാറുന്ന പദ്ധതിയുടെ ഭാഗമായാണ് ഒമാൻ സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രകൃതി മലിനീകരണം മൂലമുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം അടക്കമുള്ളവ ഒഴിവാക്കാൻ ഏറ്റവും ശുദ്ധമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും ഊർജ ഉൽപാദനത്തിന് വൈവിധ്യമുള്ള മാർഗങ്ങൾ ഉപയോഗപ്പെടുത്താനുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.