മസ്കത്ത്: നവംബര്‍ അവസാനിക്കാറായിട്ടും തണുപ്പ് എത്താത്തത് ഒമാനിലെ ശൈത്യകാല വസ്ത്രവ്യാപാരികളെ ആശങ്കയിലാക്കുന്നു.
സാധാരണ നവംബര്‍ ആദ്യം മുതല്‍ ഒമാനില്‍ തണുപ്പുകാലം ആരംഭിക്കാറുണ്ട്. ജനുവരി വരെ തണുപ്പ് നീണ്ടുനില്‍ക്കും. ഈ സമയത്താണ് പുതുപ്പ്, ജാക്കറ്റ് അടക്കമുള്ള ശൈത്യകാല വസ്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഒമാനിലെ റൂവിയിലും മറ്റു നഗരങ്ങളിലുമായി നൂറുകണക്കിന് മലയാളികളാണ് ശൈത്യകാല വസ്ത്രവ്യാപാരം നടത്തുന്നത്.
ഈ വര്‍ഷം പേരിന് മാത്രമാണ് തണുപ്പുകാല കച്ചവടം നടന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തണുപ്പുകാലത്തെ പ്രധാന വസ്ത്രമായ ജാക്കറ്റ് ഒരെണ്ണം പോലും വിറ്റില്ളെന്ന് പറയുന്ന വ്യാപാരികളുമുണ്ട്. സാധാരണ നവംബര്‍ മുതല്‍ കച്ചവടം ആരംഭിക്കാറുണ്ടെന്നും കഴിഞ്ഞവര്‍ഷത്തെ പകുതിപോലും കച്ചവടം ഈ വര്‍ഷം നടന്നിട്ടില്ളെന്നും റൂവിയിലെ റാഡോ മാര്‍ക്കറ്റില്‍ പുതപ്പും തണുപ്പുകാല വസ്ത്രങ്ങളും വ്യാപാരം നടത്തുന്ന മാഹി സ്വദേശി മാലിക് പറഞ്ഞു. 37 വര്‍ഷമായി ഈ മേഖലയില്‍ വ്യാപാരം നടത്തുന്ന തനിക്ക് ഏറ്റവും മോശമായ കച്ചവട സീസണാണിത്.
20 വര്‍ഷം മുമ്പാണ് സമാനമായ അവസ്ഥയുണ്ടായത്. റിയാലിന്‍െറ വിനിമയനിരക്ക് ഉയര്‍ന്നതും വ്യാപാരത്തെ ബാധിക്കുന്നുണ്ട്. വിനിമയനിരക്ക് ഉയര്‍ന്നതോടെ ജനങ്ങള്‍ പണം ചെലവഴിക്കാന്‍ മടിക്കുകയാണ്.
നാട്ടിലെ പണപ്രതിസന്ധി നിരവധി പേരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും മാലിക് പറഞ്ഞു. സാധാരണ നവംബറോടെ വസ്ത്ര വ്യാപാരം പൊടിപൊടിക്കാറുണ്ടെന്നും ഈ വര്‍ഷം വസ്ത്രങ്ങള്‍ തീരെ വിറ്റഴിഞ്ഞില്ളെന്നും റൂവിയില്‍ ഇത്തരം വസ്ത്രങ്ങളുടെ മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും നടത്തുന്ന മലപ്പുറം കോട്ടക്കല്‍ സ്വദേശി ഖാലിദ് മഹ്മൂദ് പറഞ്ഞു.
തണുപ്പ് കാലത്തും റമദാനിലുമാണ് കടയില്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ വ്യാപാരം പോയ മട്ടാണ്. നവംബര്‍ ആദ്യത്തോടെ ജാക്കറ്റ്, കുട്ടികളുടെ തണുപ്പുകാല വസ്ത്രങ്ങള്‍, പുതപ്പ് എന്നിവക്ക് നിരവധി ആവശ്യക്കാരത്തൊറുണ്ട്. എന്നാല്‍, ഈ വര്‍ഷം ജാക്കറ്റ് ആരും ചോദിക്കുന്നുപോലുമില്ളെന്ന് അദ്ദേഹം പറഞ്ഞു. ചില വര്‍ഷങ്ങളിലൊക്കെ ഇങ്ങനെ തണുപ്പുകാലം വൈകാറുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു. തണുപ്പ് വൈകുന്നതിനാല്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ തീരെയില്ളെന്ന് റൂവിയിലെ മൊത്ത-ചില്ലറ വ്യാപാര സ്ഥാപനമായ ഹൈലുകിലെ പര്‍ചേസ് മാനേജര്‍ വടകര സ്വദേശി അനീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 90 ശതമാനം കുറവ് ഓര്‍ഡര്‍ മാത്രമാണ് ഇക്കുറി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ദുബൈയില്‍നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതിചെയ്യാന്‍ പത്തുതവണയിലധികം ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം ഒരു തവണ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയത്. അതുതന്നെ ചില്ലറ വ്യാപാരികള്‍ക്ക് നല്‍കി തീര്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.