മസ്കത്ത്: ഒമാനിലെ അറിയപ്പെടുന്ന കലാ പ്രവർത്തകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഗിരിജ ബക്കർ (സദീക്ക സുലൈമാൻ-76) നിര്യാതയായി. റൂവിയിലെ കലാ പഠനകേന്ദ്രമായ വൈറ്റ്റോസസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകയും ഇവൻറ് മാനേജ്മെൻറ് സ്ഥാപനമായ മസ്കത്ത് യുനീക് ഡയമണ്ട് എൻറർപ്രൈസസിെൻറ ഉടമയുമാണ്. റൂവിയിലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച വീണ് പരിക്കേറ്റതിനെ തുടർന്ന് ഖൗല ആശുപത്രി െഎ.സി.യുവിൽ അതി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഒമാനി പൗരയാണ് പരേത. സ്വദേശിയും ഒമാൻ വാണിജ്യമന്ത്രാലയത്തിെൻറ മുൻ ഡയറക്ടറുമായ മൂസാ ബക്കർ സുലൈമാൻ അൽ ലവാത്തിയാണ് ഭർത്താവ്. മകൾ: ലക്ഷ്മി കോത്തനേത്ത് (ഒമാൻ ഒബ്സർവർ), പരേതനായ ജ്യോതി. മരുമകൻ: ആദർശ് മാധവൻ (ബ്ലാക്ക് ആൻഡ് വൈറ്റ് മാഗസിൻ). മൃതദേഹം തിങ്കളാഴ്ച സന്ധ്യയോടെ ജീബ്രുവിലെ ലവാത്തി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.