ജി.എഫ്.സി അൽ അൻസാരി കപ്പ് സീസൺ 5ൽ ജേതാക്കളായ ഡൈനാമോസ് എഫ്.സി
മസ്കത്ത്: ജി.എഫ്.സി അൽ അൻസാരി കപ്പ് സീസൺ 5ൽ ഡൈനാമോസ് എഫ്.സി ജേതാക്കളായി. സ്മാഷേഴ്സ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്. ഫൈനലിൽ ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി ഡൈനാമോസിന്റെ സുബിൻ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കി. ഈ സീസണിൽ മികച്ച ഫോമിൽ തുടരുന്ന ഡൈനാമോസിന്റെ കിരീട നേട്ടം അഞ്ചായി.
മസ്ക്കത്ത് ഹാമേഴ്സ് മൂന്നും, സെന്ന മലബാർ നെസ്റ്റോ എഫ്സി നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സുബിൻ ഡൈനാമോസ്, കീപ്പർ അജു സ്മാഷേഴ്സ്, ഡിഫന്റർ ഷഹ്മിദലി മസ്ക്കത്ത് ഹാമേഴ്സ്, ഏറ്റവുംകൂടുതൽ ഗോളടിച്ച താരമായി ഉനൈസ് സെന്ന മലബാർ നെസ്റ്റോ എഫ്.സി എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികൾക്കായി നടത്തിയ അക്കാദമിക മത്സരങ്ങളിൽ എസ്.ഡി.കെ. അക്കാദമി ജേതക്കളായി. പ്രോസോൺ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. ഉദ്ഘാടന ചടങ്ങിൽ ടൂർണമെന്റിന്റെ പ്രായോജികരെ ആദരിച്ചു. വിജയികൾക്ക് ട്രോഫിയും ക്യാഷും സമ്മാനമായി നൽകി. അടുത്ത വർഷം ഇതിലും മികച്ച രീതിയിൽതന്നെ ടൂർണ്ണമന്റ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.