ഗ്യാസ്​ സിലിണ്ടർ മാറ്റി നൽകു​േമ്പാൾ  വില ഇൗടാക്കരുത്

മസ്​കത്ത്​: കാലാവധി കഴിഞ്ഞ ഗ്യാസ്​ സിലിണ്ടറുകൾ മാറ്റിനൽകു​േമ്പാൾ വിതരണക്കാർ വില ഇൗടാക്കുന്നത്​ നിയമവിരുദ്ധമാണെന്ന്​ വാണിജ്യ^വ്യവസായ മന്ത്രാലയം. സിലിണ്ടർ മാറ്റി നൽകേണ്ടത്​ ഗ്യാസ്​ നിറക്കുന്ന കമ്പനിയുടെ ബാധ്യതയാണെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു. മസ്​കത്ത്​ ഗവർണറേറ്റി​െല വിവിധ ഭാഗങ്ങളിൽ സിലിണ്ടറുകൾ മാറ്റി നൽകു​േമ്പാൾ വിതരണക്കാർ 25 റിയാൽവരെ ഇൗടാക്കുന്നുണ്ട്.15 വർഷത്തിലധികം പഴക്കമുള്ള സിലിണ്ടറുകൾ മാറ്റണമെന്നും 25 റിയാൽ വരുമെന്നുമാണ്​ വിതരണക്കാർ പറയുന്നത്.

2.8 റിയാൽ മാത്രം വില വരുന്ന കാലി ഗ്യാസ്​ സിലിണ്ടറുകൾക്കാണ്​ ഇത്രയും വില ഇൗടാക്ക​ുന്നത്.  റൂവിയുടെ വിവിധ ഭാഗങ്ങളിൽ വിതരണക്കാർ പഴയ സിലിണ്ടറുകൾ മാറ്റണമെന്ന്​ പറഞ്ഞ്​ അമിത നിരക്കുകൾ ഇൗടാക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ്​ വാണിജ്യവ്യവസായ മന്ത്രാലയത്തി​​​െൻറ പ്രതികരണം. ചില വിതരണക്കാർ 27 റിയാൽ വരെ ഇൗടാക്കി.

സിലിണ്ടർ മാറ്റിനൽകേണ്ടത്​ വിതരണക്കാരുടെ കടമയാണെന്ന്​ ഒമാൻ അളവുതൂക്ക വിഭാഗം ഡയറക്​ട​േററ്റും അറിയിച്ചു. പണം ആവശ്യപ്പെടുന്നവരുടെ പേരും ഫോൺ നമ്പറും പ്രധാന വിതരണക്കാരെ അറിയിക്കണം. ഇത്തരക്കാരുമായുള്ള  ഇടപാട്​ കമ്പനി നിർത്തിവെക്കുമെന്നും അറിയിപ്പിലുണ്ട്​. ഗ്യാസ്​ പകുതിയുള്ള സിലിണ്ടറുകൾ നൽകുന്നതടക്കമുള്ള നിരവധി പരാതികളും മസ്​കത്ത്​ മേഖലയിൽ ഉയർന്നു​വരുന്നുണ്ട്​.

Tags:    
News Summary - gas cylinder-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.