പണം തട്ടിയെടുക്കാൻ പുതുരീതികളുമായി സംഘങ്ങൾ

മസ്കത്ത്: ആളുകളെ കബളിപ്പിപ്പ് പണം തട്ടിയെടുക്കാൻ പുതിയ രീതികളുമായി സംഘങ്ങൾ. കഴിഞ്ഞ ദിവസം മത്രയിലെ വ്യാപാരിക്ക് 150 റിയാൽ നഷ്ടമായി. കടകളില്‍ തനിച്ചുള്ളവരെ നോട്ടമിട്ട് വിവിധ രീതികളിലാണ് കബളിപ്പിക്കൽ. സാധനങ്ങള്‍ പണം നല്‍കി വാങ്ങിയ ശേഷം വേണ്ടെന്ന് പറഞ്ഞ് ആദ്യം നല്‍കിയ പൈസയും ബാക്കി നല്‍കിയ പണവുമടക്കം മുങ്ങുന്നതാണ് രീതി.

ചില സ്ത്രീതട്ടിപ്പുകാർ ശരീരത്തില്‍ തൊട്ടുരുമ്മിയും സ്പർശിച്ചും കയറിപ്പിടിച്ചു എന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്ന രീതിയുമുണ്ട്. കഴിഞ്ഞ ദിവസം മത്രയില്‍ വ്യത്യസ്തമായ മറ്റൊരു രീതിയാണ് ഉപയോഗിച്ചത്. അറബ് വംശജരാണെന്ന് തോന്നിക്കുന്നവർ പാന്‍റ്സും ടീഷര്‍ട്ടും ധരിച്ചെത്തി. ഇംഗ്ലീഷിലായിരുന്നു ആശയവിനിമയം. കടയിലെത്തിയ രണ്ടുപേരും 50 റിയാല്‍ നല്‍കി ഇടപാട് നടത്തി ബാക്കി വാങ്ങി. ശേഷം പുതിയ നോട്ടിന് പകരം പഴയ നോട്ടുകള്‍ വേണമെന്ന വ്യാജേന വ്യാപാരിയെ പറ്റിച്ച് കടന്നു. നിരീക്ഷണ കാമറ ഉണ്ടെങ്കിലും തട്ടിപ്പുകാർ കടന്നുകളഞ്ഞ ശേഷം ശ്രദ്ധയില്‍പെട്ടതിനാല്‍ ഒന്നും ചെയ്യാനായില്ല. സമാന തട്ടിപ്പ് തിങ്കളാഴ്ചയും നടന്നു. മത്ര സൂഖ് ളലാമിലെ പാകിസ്താനിയുടെ റെഡിമെയ്ഡ് ഷോപ്പിൽനിന്ന് രണ്ടംഗസംഘം പണവുമായി മുങ്ങി. പാകിസ്താനിയുടെ 50 റിയാൽ നഷ്ടമായി. മഹ്ദി മസ്ജിദിന് അടുത്തുള്ള ഷോപ്പിലായിരുന്നു സംഭവം.

Tags:    
News Summary - Gangs come up with new ways to extort money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.