Posted On
date_range Updated On
date_range തെരുവിൽ വഴക്കും അടിപിടിയും; ഒമാനിൽ 13 വിദേശികൾ പിടിയിൽ
മസ്കത്ത്: തെരുവിൽ വഴക്കും അടിപിടിയും ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ചെയ്ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ.
അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് റോയൽ ഒമാൻ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.