മസ്കത്ത്: ഇന്ത്യയിൽ നടക്കുന്ന ജി 20 അഴിമതി വിരുദ്ധ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനാണ് പങ്കെടുക്കുന്നത്. അഴിമതി തടയുന്നതിനും ചെറുക്കുന്നതിനും ഉത്തരവാദിത്തമുള്ള പൊതുസ്ഥാപനങ്ങളുടെ സമഗ്രതയും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
അഴിമതി നിയന്ത്രണ അധികാരികൾ തമ്മിലുള്ള നിയമസഹായം കൈമാറ്റം വർധിപ്പിക്കുക, അഴിമതി വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള മേഖലയിലെ സഹകരണം വർധിപ്പിക്കുക, അഴിമതി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഏകീകരിക്കുക തുടങ്ങിയവയും നാല് ദിവസത്തെ യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.