മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിലെ ജി ഡിവിഷൻ മത്സരത്തിൽ വാസ്കോ ഒാറഞ്ചിന് ജയം. ജോട്ടനെ 28 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വാസ്കോ നിശ്ചിത 20 ഒാവറിൽ 178 റൺസ് എടുത്തു. ജീസൺ.ജെ.ജോർജ് 81 റൺസും ഡി. സഞ്ജൗ 25 റൺസും ഹിരൺ 22 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങി ജോട്ടണ് 20 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിന് 150 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അമൽ 64 റൺസും ദീപു 29 റൺസുമെടുത്തു. ദീപേഷ് നാല് ഒാവറിൽ 15 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.